Monday 10 April 2017

കൂടുതൽ കൊഴുപ്പുള്ള ചായ എങ്ങനെയുണ്ടാക്കാമെന്നത് അത്ര ലളിതമൊന്നുമല്ല

നമ്മളാദ്യമീ തത്തയെയോ
പൂച്ചയെയോ
വാങ്ങുന്നില്ല,
നമ്മളിവിടുന്ന് ഒരു
കഴുതയെ വാങ്ങുന്നു.
ഉള്ളചുമട്
നമ്മളെടുത്ത് തെരുവിലൂടെ
നടത്തുന്നു
തീറ്റിപ്പോറ്റുന്നു.
എന്നിട്ട് നമ്മളീ
പശുവിനെ വാങ്ങുന്നു
കഴുതയോടൊപ്പം
കെട്ടുന്നു
പിന്നെയൊരു ദിവസം
കഴുതയെ വിറ്റ്
തത്തയെയും പൂച്ചയെയും
ആ നായയെയും
വാങ്ങുന്നു.

1 comment:

  1. എന്നിട്ടവയെയും വിൽക്കുന്നു. കഴുത ആയിരുന്നു ഭേദം എന്ന് പരിതപിക്കുന്നു.

    ReplyDelete